Newsperseconds.com

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള ഉത്തരവിറങ്ങി; ഇന്നു മുതൽ വിതരണം തുടങ്ങും

Untitled Design

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള ഉത്തരവിറങ്ങി. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26നകം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഒരുമാസത്തെ 1600 രൂപ ലഭിക്കും. ജൂലെെ മാസത്തെ പെൻഷനാണ് ഇന്ന് മുതൽ വിതരണം ചെയ്യുക. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667.17 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

ഇനി നൽകാനുള്ളത് മാസത്തെ കുടിശിക. ക്ഷേമപെൻഷന് പണമനുവദിച്ചു എന്ന് ഞായറാഴ്ച ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നു. എന്നാൽ, ഉത്തരവ് വന്നിരുന്നില്ല. തുടർന്ന് ധനവകുപ്പിന് പണം കണ്ടെത്താൻ കഴിയാതെവന്നാൽ നടപടികൾ നീണ്ടു പോകുന്നതെന്ന് വിമർശവുമുയർന്നതിന് പിന്നാലെയാണ് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്.

ഇന്ന് മുതൽ 26 വരെയാകും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തുക. ഇതിനു പുറമേ ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷനും കിട്ടാനുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമിറങ്ങും എന്നാണ് ധനവകുപ്പ് പറയുന്നത്.

Share this Article

Leave a Comment