2024 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി തിങ്കളാഴ്ച അറിയിച്ചു. ബിഎസ്ഇ ഫയലിംഗില്‍, വര്‍ദ്ധിച്ച സമ്മര്‍ദ്ദം കാരണം കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. വിവിധ ഇന്‍പുട്ട് ചെലവുകളിലെ വര്‍ദ്ധനവ് കാരണം കമ്പനിയുടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചതായി മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
മൊത്തത്തിലുള്ള പണപ്പെരുപ്പവും ചരക്ക് വില വര്‍ദ്ധനയും മൂലം വര്‍ധിച്ച ചെലവ് സമ്മര്‍ദ്ദം കാരണമാണ് ജനുവരിയില്‍ വില കൂട്ടുന്നത്. എന്‍ട്രി ലെവല്‍ ചെറുകാര്‍ ആള്‍ട്ടോ മുതല്‍ മള്‍ട്ടി-യൂട്ടിലിറ്റി വെഹിക്കിള്‍ ഇന്‍വിക്ടോ വരെയുള്ള വിവിധ വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനി, 3.54 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെ വില കൂട്ടിയേക്കാം.