കാസര്‍കോട്: കാസര്‍കോട് പാണത്തൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം. ഗുജിലി ഷോപ്പിലാണ് തീപിടിച്ചത്. രാത്രി എട്ടേമുക്കാലോടുകൂടിയായിരുന്നു തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കടയിലെ സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. ആളപായമില്ല. ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചു.