Newsperseconds.com

2023ൽ ലോകം ഏറ്റവും കൂടുതൽ സംസാരിച്ചതും തിരഞ്ഞതും ഈ പദങ്ങളാണ്….

Untitled Design (17)

2023 കടന്നു പോയിട്ട് ഇന്ന് 9 ദിവസം പിന്നിടുന്നു. ഓരോ വർഷവും പിന്നിടുന്നതിനൊപ്പം നമുക്ക് ചില വാക്കുകളും കൂടുതൽ സുപരിചിതമാവാറുണ്ട്. അതായത് പോയവർഷം ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കപ്പെട്ട വാക്കുകൾ. അങ്ങനെ 2023ൽ ലോകം ഏറ്റവും കൂടുതൽ സംസാരിച്ചതും തിരഞ്ഞതും ഏതൊക്കെ പദങ്ങളാണ് എന്ന ചോദ്യത്തിന് പല ഏജൻസികളും പല ഉത്തരങ്ങളാണ് നൽകുന്നത്. ഒക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് തിരഞ്ഞെ‌ടുത്ത പദം ‘റിസ്’ ആണ്. പുത്തൻതലമുറ ഇന്റർനെറ്രിൽ ആഘോഷിക്കുന്ന പ്രിയവാക്ക് എന്ന നിലയിലാണ് സുന്ദരം എന്നർത്ഥമുള്ള റിസ തെരഞ്ഞെടുക്കപ്പെട്ടത്. കരിസ്മ പദത്തിൽ നിന്നാണ് റിസ് എന്ന വാക്ക് ഉരിത്തിരിഞ്ഞത്. കാര്യമങ്ങനെ ഒക്സ്ഫഡിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല.

മെറിയം – വെബ്സ്റ്റേഴ്സിന്റെ പദം ഓഥന്റിക്( authentic)ആണ്. കോളിൻസ് നിഖണ്ടു തിരഞ്ഞെ‌ടുത്ത പദം എഐ(AI) ആണ്. കേംബ്രിജ് തെരഞ്ഞെടുത്ത പദം ഹാലുസിനേറ്റ് (hallucinate)ആണ്. എന്നാൽ ഈ പദങ്ങൾക്ക് അപ്പുറവും 2023ൽ പോപ്പുലറായ വാക്കുകൾ വേറെയുമുണ്ട്. സ്വയം സ്നേഹിക്കലിനെ കുറിക്കുന്ന ​ഗോബ്ലിൻ മോഡ്(goblinmode), സ്വജന പക്ഷപാതത്തെ കുറിക്കുന്ന നെപ്പോ കിഡ്/ നെപ്പോ ബേബി(nepo kid, nepo baby) മതവിശ്വാസമില്ലാത്തവരെ കുറിക്കുന്ന (nones), കോർപ്പറേറ്റുകളുടെ ആർത്തിയെ സൂചിപ്പിക്കുന്ന ​ഗ്രീഡ്ഫ്ലേഷൻ(greedflation) എന്നിവയൊക്കെ 2023ൽ ഏറെ ആവർത്തിക്കപ്പെട്ട വാക്കുകളാണ്.

കാലാവസ്ഥ പ്രതിസന്ധി(climate crisis), ഭൗമരാഷ്ട്രീയം (Geopolitical), ​ഗ്ലോബൽ സൗത്ത് (global south), ഡോമിസെെഡ്(domicide), എന്ന പദവും രാഷ്ട്രീയ മാധ്യമ മേഖലയിൽ ആവർത്തിക്കപ്പെട്ട വാക്കായി. ഒരു പ്രദേശത്തെയോ ആവാസവ്യവസ്ഥയെയോ ആവാസയോ​ഗ്യമല്ലാതാക്കി തീർക്കുന്ന ആക്രമണത്തെയാണ് ഡോമിസെെഡ് എന്ന് വിളിക്കുന്നത്. ഇസ്രയേലിന്റെ ​ഗാസ ആക്രമണത്തോട് കൂട്ടിച്ചേർത്താണ് ഈ വാക്കിന് പ്രചാരം ലഭിച്ചത്.

ഇവ കൂടാതെ പുത്തൻതലമുറയുടെ (gen z), ഇന്റർനെറ്റ് പദങ്ങളായ Sus( സംശയകരം), yeet(ചവറ്), bet(സമ്മതം), bussin (വളരെ നല്ലത്), boougie( ഉന്നത നിലവാരമുള്ളത്), sheesh (മതിപ്പ്), drip (തണുത്ത) , salty (പരുക്കൻ), തുടങ്ങിയവയും പോയവർഷത്തിന്റെ പ്രിയപ്പെട്ട പദങ്ങളായി.

Share this Article

Leave a Comment