Newsperseconds.com

നയന്‍താരയുടെ ‘അന്നപൂരണി’ യുടെ സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സ് നിര്‍ത്തി; ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം

Capture

തുടര്‍ച്ചയായ റിലീസുകളും ജവാന്റെ റെക്കോര്‍ഡ് വിജയവുമായി നയന്‍താരയ്ക്ക് 2023 മികച്ചതായിരുന്നു. എന്നാല്‍ നയന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ ‘അന്നപൂരണി’ ദ ഗോഡ്സ് ഓഫ് ഫുഡ് എന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും നീക്കിയിരിക്കുകയാണ്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.

ഡിസംബര്‍ 29 ന് സ്ട്രീമിംഗ് ആരംഭിച്ച സിനിമ പെട്ടെന്ന് നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കുകയായിരുന്നു.
അന്നപൂരണിയിലെ നയന്‍താരയുടെ കഥാപാത്രം കയ്യടി നേടിയെങ്കിലും പെട്ടാന്നായിരുന്നു വിവാദങ്ങള്‍ ഉടലെടുത്തത്. ഹിന്ദു വിരുദ്ധ രംഗങ്ങല്‍ ഉണ്ടെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ പ്രതിഷേധമുയരുകയായിരുന്നു. മതവികാരം വൃണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങള്‍ നീക്കുമെന്നും സീ സ്റ്റുഡിയോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആര്‍ട്‌സും ചേര്‍ന്നാണ്.

Share this Article

Leave a Comment