മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് റിമ കല്ലിങ്ങല്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം നിക്‌സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ് റിമ. ‘ഗന്ധര്‍വ്വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളമാണ്.
റിമാ കല്ലിങ്കല്‍, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.സംഗീതത്തിന് പ്രാധാന്യം നല്‍കിയാണ് ഗന്ധര്‍വ്വ ഒരുങ്ങുന്നത്. ഗന്ധര്‍വ്വനും ഒരു പെണ്‍കുട്ടിയും ആകസ്മികമായി കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മൃദുല്‍ ജോര്‍ജ് ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് പര്‍മര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിമയുടെ ജന്മദിനമായ ജനുവരി 18-ന് റിലീസ് ചെയ്യും.