Newsperseconds.com

ഫൈറ്റര്‍ സിനിമയിലെ ഹൃത്വിക്-ദീപിക ചുംബനരംഗം സൈനികവേഷത്തില്‍; പരാതിയുമായി വ്യോമസേന ഓഫീസര്‍

Capture

ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫൈറ്റര്‍ എന്ന ചിത്രം വിവാദത്തില്‍. ചിത്രത്തിലെ പ്രധാന താരങ്ങള്‍ തമ്മിലുള്ള ചുംബന രംഗവുമായി ബന്ധപ്പെട്ടാണ് വക്കീല്‍ നോട്ടീസ് ലഭിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥയായ വിംഗ് കമാന്‍ഡര്‍ സൗമ്യ ദീപ് ദാസാണ് പരാതി നല്‍കിയത്. ഐഎഎഫ് യൂണിഫോം വെറുമൊരു വസ്ത്രമല്ല, അത് കടമ, ദേശീയ സുരക്ഷ, നിസ്വാര്‍ത്ഥ സേവനം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ ശക്തമായ പ്രതീകമാണെന്ന് പരാതിയില്‍ പറയുന്നു.

സിനിമയിലെ ചുംബനരംഗം വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ചാണ് വ്യോമസേന ഓഫീസര്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്. ഷംഷേര്‍ പത്താനിയ, പ്രഗ്‌ന്യ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക്-ദീപിക എന്നിവര്‍ അവതരിപ്പിച്ചത്. ജനുവരി 25-ന് റിലീസിനെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനാണ് ഫൈറ്ററിന് ലഭിക്കുന്നത്.

Share this Article

Leave a Comment