Newsperseconds.com

പ്രൊഡ്യൂസര്‍മാരുടെ ഏകാധിപത്യ നിലപാട്; പ്രതിഷേധിച്ച് ഫിയോക്; ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല

Capture

കൊച്ചി: പ്രൊഡ്യൂസര്‍മാരുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക് സംഘടന അറിയിച്ചു.

ഫിയോക് സംഘടന നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ വെച്ച ആവശ്യങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയില്‍ നിലനിര്‍ത്തുക, കരാര്‍ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സിനിമകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫിയോക് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനോട് നിര്‍മ്മാതാക്കള്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

 

Share this Article

Leave a Comment