Newsperseconds.com

ദംഗല്‍ ബാലതാരം സുഹാനി ഭട്നാഗറിന് വിട

Capture

2016-ല്‍ പുറത്തിറങ്ങിയ ദംഗല്‍ എന്ന ചിത്രത്തില്‍ ബബിത ഫോഗട്ടിന്റെ ബാല്യകാലം അവതരിപ്പിച്ച നടി സുഹാനി ഭട്നാഗര്‍ ഡല്‍ഹിയില്‍ അന്തരിച്ചു. 19 വയസ്സായിരുന്നു. മരണകാരണം ഇതുവരെ നേരത്തെ വാഹനാപകടത്തില്‍ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു താരം. കുറച്ചുകാലമായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫരീദാബാദിലെ അജ്‌റോണ്ട ശ്മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും.

ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസ് സോഷ്യല്‍ മീഡിയയില്‍ സുഹാനിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. ”ഞങ്ങളുടെ സുഹാനിയുടെ മരണവാര്‍ത്ത കേട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അവളുടെ അമ്മ പൂജാജിക്കും മുഴുവന്‍ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. ഇത്രയും കഴിവുള്ള ഒരു പെണ്‍കുട്ടി, സുഹാനി ഇല്ലായിരുന്നെങ്കില്‍ ദംഗല്‍ അപൂര്‍ണ്ണമാകുമായിരുന്നു. സുഹാനി, നീ ഞങ്ങളുടെ ഹൃദയത്തില്‍ എന്നും ഒരു നക്ഷത്രമായി നിലനില്‍ക്കുമെന്ന് അവര്‍ പങ്കുവെച്ചു.

Share this Article

Leave a Comment