Newsperseconds.com

പ്രശസ്ത നടന്‍ ഋതുരാജ് സിംഗ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Capture

മുംബൈ: പ്രശസ്ത നടന്‍ ഋതുരാജ് സിംഗ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 59 വയസ്സായിരുന്നു. പുലര്‍ച്ചെ 12.30 ഓടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ടെലിവിഷന്‍ ഷോകളിലും ബദരീനാഥ് കി ദുല്‍ഹനിയ ഉള്‍പ്പെടെ നിരവധി സിനിമകളിലും അഭിനയിച്ച നടനാണ്.

ടിവി സീരിയലുകളും സിനിമകളും ഒടിടി ഷോകളും പരിചിതമായ മുഖമായിരുന്നു സിംഗ്. ബനേഗി അപ്നി ബാത്, ഹിറ്റ്‌ലര്‍ ദീദി, ശപത്, അദാലത്ത്, ദിയ ഔര്‍ ബാത്തി ഹം തുടങ്ങി ഒട്ടനവധി ടിവി സീരിസുകളില്‍ അഭിനയിച്ചിട്ടുണ്ട്.

കൂടാതെ, ഹിന്ദി സിനിമകളിലും ബാന്‍ഡിഷ് ബാന്‍ഡിറ്റ്സ്, മെയ്ഡ് ഇന്‍ ഹെവന്‍, ഇന്ത്യന്‍ പോലീസ് ഫോഴ്സ് തുടങ്ങിയ ഒടിടി ഷോകളിലും സപ്പോര്‍ട്ടിംഗ് റോളുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Share this Article

Leave a Comment