Newsperseconds.com

ഭാര്യയേയും കുടുംബത്തേയും സോഷ്യല്‍ മീഡിയ ഇപ്പോഴും വേട്ടയാടുന്നു; ‘പോണ്‍ രാജാവ്’ എന്ന് മുദ്രകുത്തപ്പെട്ടതിനെ കുറിച്ച് രാജ് കുന്ദ്ര

Capture

ആപ്പുകള്‍ വഴി അശ്ലീല സിനിമകള്‍ സൃഷ്ടിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പങ്കുള്ളതായി ആരോപിച്ച് 2021 ജൂലൈയില്‍ അറസ്റ്റിലായ രാജ് കുന്ദ്ര പ്രതികരവുമായി രംഗത്ത്. ജാമ്യം ലഭിച്ചതിന് ശേഷവും സംഭവം തന്റെ കുടുംബത്തിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും ‘അശ്ലീല രാജാവ്’ എന്ന് മുദ്രകുത്തപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു.

‘ഞാന്‍ ഒരു സെലിബ്രിറ്റിയെ വിവാഹം കഴിച്ചതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. അല്ലെങ്കില്‍ ഇതിന്റെ പകുതിയോളം ഇതിന്റെ പകുതി മാത്രമേ അനുഭവിക്കേണ്ടി വരുകയുള്ളു. എന്റെ ഭാര്യയെയും മക്കളെയും വരെ സോഷ്യല്‍ മീഡിയ വേട്ടയാടി. അത് തികച്ചും അന്യായമായിരുന്നു. നിരന്തരമായ ട്രോളുകളാണ് നേരിടേണ്ടി വന്നത്. ഇനി എങ്കിലും വേട്ടയാടാതിരിക്കണം. ഇത് ശരിക്കും അന്യായമാണ്. ശില്‍പയ്ക്ക് അതിന്റെ ഭാരം വഹിക്കേണ്ടി വന്നു, നിങ്ങള്‍ എന്നെ ആക്രമിച്ചോളു, പ്രശ്നങ്ങളൊന്നുമില്ല. അവര്‍ക്ക് വസ്തുതകള്‍ എന്താണെന്ന് അറിയില്ല. ഞാന്‍ കുറ്റക്കാരനാണോ എന്ന് പ്രഖ്യാപിക്കാന്‍ പോലും ജുഡീഷ്യറിക്ക് അവസരം നല്‍കുന്നില്ല’, രാജ് കുന്ദ്ര പറഞ്ഞു.

കേസും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും കുടുംബ ജീവിതത്തെ ബാധിച്ചോ എന്ന ചോദ്യത്തിന്, സംഭവിച്ചതെല്ലാം ഭയാനകമായിരുന്നെങ്കിലും പരസ്പര വിശ്വാസവും ധാരണയും കാരണം ഭാര്യയില്‍ ആശ്വാസം കണ്ടെത്തിയെന്ന് രാജ് പറഞ്ഞു. എന്നാലും ഉണ്ടായ വിവാദങ്ങളില്‍ ശില്‍പയ്ക്ക് പ്രൊഫഷണലായി നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചില കരാറുകളും ടെലിവിഷന്‍ ജോലികളും നഷ്ടപ്പെട്ടുവെന്നും രാജ് കുന്ദ്ര പറഞ്ഞു. വൈകിയുള്ള നീതി ന്യായ വ്യവസ്ഥയില്‍ അല്പം നിരാശനാണെന്നും, ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ കേസിന്റെ ഉത്തരവ് ഘട്ടത്തിലെത്തിയെന്നും കുന്ദ്ര കൂട്ടി ചേര്‍ത്തു.

Share this Article

Leave a Comment