ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018ല്‍ വിവാഹിതരായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. വ്യാഴാഴ്ചയാണ് ദീപികയും രണ്‍വീറും താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിന്റെയും ചിത്രമടങ്ങുന്ന ഒരു പോസ്റ്റര്‍ കാര്‍ഡ് പങ്കുവച്ചാണ് ആരാധകരെ വിവരം അറിയിച്ചത്.
സന്തോഷ വാര്‍ത്ത പങ്കുവച്ചതോടെ ദീപികയ്ക്കും രണ്‍വീറിനും സോഷ്യല്‍ മീഡിയയില്‍ ആശംസാപ്രവാഹമാണ്. സെലിബ്രിറ്റികള്‍ അടക്കം താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. സെപ്തംബറോടു കൂടിയായിരിക്കും കുഞ്ഞിന്റെ ജനനം.