Newsperseconds.com

ചിയാന്‍ വിക്രവുമായി കൂടിക്കാഴ്ച നടത്തി മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരം; ചിത്രം നൂറ് കോടി ക്ലബില്‍ ഉടനെത്തുമെന്ന് സൂചന

Kkkk

തിയ്യറ്ററുകള്‍ കീഴടക്കി മഞ്ഞുമ്മല്‍ ബോയ്‌സ് ഓട്ടം തുടരുമ്പോള്‍ ചിയാന്‍ വിക്രവുമായി കൂടിക്കാഴ്ച നടത്തി സംവിധായകന്‍ ചിദംബരം. വിക്രമിന്റെ കൂടെയുള്ള സംവിധായകന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിക്രം ചിത്രം കാണുകയും സിനിമ ഇഷ്ടപ്പെടുകയും ചെയ്തുവെന്ന് അറിയിച്ചു. നടന്‍ അവരെ നേരില്‍ കാണുകയും ചിത്രത്തിന്റെ വലിയ വിജയത്തില്‍ അവരെ അഭിനന്ദിക്കുകയും ചെയ്യുകയായിരുന്നു.

കമല്‍ ഹാസനും ഉദയനിധി സ്റ്റാലിനും സിദ്ധാര്‍ത്ഥിനും കാര്‍ത്തിക് സുബ്ബരാജിനും ശേഷമാണ് ചിയാന്‍ വിക്രവുമായള്ള കൂടിക്കാഴ്ച്ച. ഇതോടെ കോളിവുഡ് മുഴുവനായും ഏറ്റെടുത്ത ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സോഷ്യല്‍ മീഡിയയിലൂടെയും നിരവധി താരങ്ങളാണ് ടീമിന് അഭിനന്ദനങ്ങളുമായി എത്തുന്നത്. ചിത്രം നൂറ് കോടി ക്ലബില്‍ ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകരും പ്രേക്ഷകരും. കേരളത്തിനകത്തും പുറത്തും മഞ്ഞുമ്മല്‍ ബോയ്‌സ് ചര്‍ച്ചയാവുകയാണ്.

Share this Article

Leave a Comment