ഫെബ്രുവരി 22 ന് തിയേറ്ററുകളിലെത്തിയ സര്‍വൈവല്‍ ത്രില്ലറായ മഞ്ഞുമ്മല്‍ബോയ്‌സ് 100 കോടിക്ലബ്ബില്‍ ഇടംപിടിച്ചു. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരില്‍ നിന്ന് വലിയ സ്‌നേഹമാണ് ചിത്രത്തിന് ലഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ഇപ്പോള്‍ കോടികള്‍ കടന്നതായാണ് റിപ്പോര്‍ട്ട്. അപ്ഡേറ്റുകള്‍ പ്രകാരം, മഞ്ഞുമ്മേല്‍ ബോയ്സിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ ഇപ്പോള്‍ 100 കോടി കടന്നുവെന്നാണ്
അനലിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷന്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നേടി കൊടുത്തത്. സിനിമ ഇറങ്ങിയിട്ട് 11 ദിവസങ്ങള്‍ക്കുള്ളിലാണ് 100 കോടി ക്ലബ്ബില്‍ കയറിയിരിക്കുന്നത്. തിയ്യറ്ററുകള്‍ ഹൗസ്ഫുള്‍ ആയിട്ട് ചിത്രം ഓടുകയാണ്. ‘പുലിമുരുകന്‍’, ‘ലൂസിഫര്‍’, ‘2018’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന നാലാമത്തെ ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’.