നടി തപ്സി പന്നു തന്റെ ദീര്‍ഘകാല കാമുകനും ബാഡ്മിന്റണ്‍ കളിക്കാരനുമായ മത്യാസ് ബോയെ ഉദയ്പൂരില്‍ വച്ച് വിവാഹം കഴിച്ചു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അനുരാഗ് കശ്യപും കനിക ധില്ലനും വിവാഹത്തില്‍ പങ്കെടുത്ത ചുരുക്കം ചില താരങ്ങളില്‍ ഉള്‍പ്പെടുന്നു.
സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി തപ്സി ഉടന്‍ തന്നെ മുംബൈയില്‍ ഒരു പാര്‍ട്ടി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തപ്സി പന്നുവും മത്യാസ് ബോയും ഒരു ദശാബ്ദത്തിലേറെയായി ഡേറ്റിംഗിലാണ്. ഇരുവരുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ ഈ മാസം 20 ന് ആരംഭിച്ചിരുന്നു. വിവാഹ ദിനത്തില്‍ മാധ്യമശ്രദ്ധ വേണ്ടെന്ന തീരുമാനം മൂലമാണ് ചടങ്ങുകള്‍ സ്വകാര്യമായി നടത്തിയത് എന്നാണ് സൂചന. സിഖ്-ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന ചടങ്ങില്‍ അനുരാഗ് കശ്യപും പവയില്‍ ഗുലാത്തിയും പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.