കൊച്ചി: ചലച്ചിത്ര നടി ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി സി സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. എറണാകുളം ലിസി-പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും.
പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകന്‍ അമല്‍ നീരദാണ് മരുമകന്‍. പരേതനായ ഡോ. കൃഷ്ണ മൂര്‍ത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമന്‍, പരേതയായ ഹൈമവതി എന്നിവര്‍ സഹോദരങ്ങളാണ്.