Newsperseconds.com

പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നു; പരാതി നല്‍കി സംവിധായകന്‍ ബ്ലെസി

Capture

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി പരാതി. ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലും, സൈബര്‍ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്. മൊബൈല്‍ സ്‌ക്രീന്‍ഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നല്‍കിയത്.

ചിത്രം ഹൗസ്ഫുള്‍ ആയി തിയ്യറ്ററുകളില്‍ ഓട്ടം തുടരുന്നതിനിടെയാണ് ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയത്. കാനഡയില്‍ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത്. ഐപിടിവി എന്ന പേരില്‍ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബെന്യാമിന്റെ ആടുജീവിതമെന്ന പുസ്തകം സിനിമയായി ചിത്രീകരിച്ചത്. ആദ്യദിവസങ്ങളില്‍ തന്നെ സിനിമക്ക് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. നജീബിന്റെ ജീവിതം ഉള്‍ക്കൊള്ളാന്‍ പൃഥ്വിരാജ് നടത്തിയ രൂപമാറ്റവും ഡെഡിക്കേഷനും ഇതിനോടകം തന്നെ ചര്‍ച്ചയായിരുന്നു.

Share this Article

Leave a Comment