Newsperseconds.com

ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരണം; മലയാളികളുടെ വാട്‌സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ സൈബര്‍സെല്ലിന്റെ നിരീക്ഷണത്തില്‍

Capture

സംവിധായകന്‍ ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തത് കാനഡയില്‍ നിന്നെന്ന് സൂചന. ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലും, സൈബര്‍ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്. മൊബൈല്‍ സ്‌ക്രീന്‍ഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നല്‍കിയത്.

മലയാളികളെ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് ചിത്രം പകര്‍ത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്‌സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ സൈബര്‍സെല്ലിന്റെ നിരീക്ഷണത്തിലാണ്. ഐപിടിവി പ്ലാറ്റ്‌ഫോം വഴി ചിത്രം പ്രചരിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

അതേ സമയം, കഴിഞ്ഞ ദിവസം സിനിമ കാണാനെത്തിയ സീരിയല്‍ നടി തിയ്യറ്ററില്‍ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഒരാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Share this Article

Leave a Comment