സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന വാര്‍ത്ത നിഷേധിച്ച് സിനിമ സംവിധായകന്‍ ബ്ലസി. സിനിമയുടെ കഥയുമായ ബോബി ചെമ്മണ്ണൂര്‍ അദ്ദേഹത്തെ സമീപിക്കുകയും എന്നാല്‍, ഒരേ തരത്തിലുള്ള സിനിമ വീണ്ടും ചെയ്യാന്‍ താത്പര്യമില്ലെന്നും ബ്ലസി അറിയിച്ചു.
ഇനി ഉടനെ അടുത്തൊരു സിനിമ ചെയ്യാനില്ല. അബ്ദുല്‍ റഹീമിന്റെ കഥ ചെയ്യാന്‍ മറ്റാര്‍ക്കെങ്കിലും സാധിക്കട്ടെയെന്നും ബ്ലസി പറഞ്ഞു. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുന്നതിന് മുന്നിലിറങ്ങിയ ആളാണ് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍. മോചനത്തിനാവശ്യമായ തുക പിരിഞ്ഞുകിട്ടിയതിന് പിന്നാലെയാണ് റഹീമിന്റെ കഥ സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചത്.
അതേ സമയം, അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം രംഗത്തുവന്നിരുന്നു. അബ്ദുല്‍ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം നാട്ടിലെത്തിയ ശേഷം എന്തിനോടും സഹകരിക്കുമെന്നും അബ്ദുല്‍ റഹീമിന്റെ കുടുംബം പറഞ്ഞു.