നടന് ജയറാമിന്റേയും നടി പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു കല്ല്യാണം. പാലക്കാട് സ്വദേശിയും യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് വരന്.

അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തുത്ത്. താലികെട്ട് ചടങ്ങില്‍ സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി എന്നിവര്‍ പങ്കെടുത്തിരുന്നു. ഇന്ന് തൃശൂരില്‍ നടക്കുന്ന വിവാഹ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.