കൊച്ചി: പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയാസായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മലയാള സിനിമയില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച വ്യക്തിയാണ് ഹരികുമാര്‍.
1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവ് എന്ന ചിത്രത്തിലൂടെയാണ് മലയാള ചിത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ കാല്‍വെപ്പ്. 1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. എം മുകുന്ദന്റെ തിരക്കഥയില്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും ലോഹിതദാസിന്റെ തിരക്കഥയില്‍ ഉദ്യാനപാലകനും സംവിധാനം ചെയ്തിട്ടുണ്ട്.
സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപന്തല്‍, ഉദ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത്ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂര്‍വം മീര, ആമ്പല്‍ പൂവ്, ക്ലിന്റ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റുകളാണ്.