Newsperseconds.com

‘നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമ’,ഓരോ നിമിഷവും ആനന്ദം; ആവേശം സിനിമയെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

Capture

ഫഹദ് ഫാസില്‍ നായകനായ ഏറ്റവും പുതിയ മലയാളം റിലീസായ ആവേശം സിനിമയെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍. ഫഹദ് ഫാസിലിന്റെ പ്രകടനവും ‘ആവേശ’ത്തിന്റെ ടീം വര്‍ക്കും തന്നെ അത്ഭുതപ്പെടുത്തിയെന്ന് മൃണാല്‍ തന്റെ ഇന്‍സ്‌ററാഗ്രാമില്‍ കുറിച്ചു.

‘നിര്‍ബന്ധമായും കണ്ടിരിക്കേണ്ട’ ചിത്രമെന്നാണ് അവര്‍ ചിത്രത്തെ വിളിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പില്‍, ”എന്തൊരു സിനിമ! ഓരോ നിമിഷവും ഞാന്‍ ഇഷ്ടപ്പെട്ടുവെന്നുവാണ് അവര്‍ കുറിച്ചത്. അതോടൊപ്പം കോളജ് വിദ്യാര്‍ത്ഥികള്‍ ആദ്യമായി രംഗനെ കാണുന്നതിന്റെ 30 സെക്കന്‍ഡ് വീഡിയോയും മൃണാല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജിത്തു മാധവന്‍ രണ്ടാമത് സംവിധാനം ചെയ്ത ‘ആവേശം’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് , ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ്, മിഥുട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം വന്‍ വിജയമായി മുന്നേറുകയാണ്.

Share this Article

Leave a Comment