Newsperseconds.com

പ്രമുഖ നാടക നടന്‍ എം സി ചാക്കോ അന്തരിച്ചു

Capture

പ്രമുഖ നാടക നടന്‍ എം സി ചാക്കോ അന്തരിച്ചു. 75 വയസ്സായിരുന്നു. എം സി കട്ടപ്പനയെന്നറിയപ്പെടുന്ന എം സി ചാക്കോ നിരവധി നാടകങ്ങളിലും സീരിയലിലും സിനിമയിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9.30 കട്ടപ്പന സെന്റ് ജോജ്ജ് പള്ളി സെമിത്തേരിയില്‍ നടക്കും.

1977ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്സിന്റെ പുണ്യതീര്‍ത്ഥം തേടി എന്ന പ്രൊഫഷണല്‍ നാടകത്തിലൂടെയാണ് എം.സി കട്ടപ്പന ആദ്യമായി അഭിനയ ലോകത്തേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു.

2007ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. കാഴ്ച, പകല്‍, പളുങ്ക്, നായകന്‍ തുടങ്ങി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Share this Article

Leave a Comment