Newsperseconds.com

മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ച നിലയില്‍; നടിയും മോഡലുമായ നൂര്‍ മാലാബിക ദാസിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Capture

നടിയും മോഡലുമായ നൂര്‍ മാലാബിക ദാസിനെ ലോഖണ്ഡ്വാലയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി പരിശോധന നടത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് ആവശ്യപ്പെട്ടു.

സാമ്പിളുകളും മൊബൈല്‍ ഫോണുമെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. വൃദ്ധരായ മാതാപിതാക്കള്‍ മാളബികയെ സന്ദര്‍ശിച്ച ശേഷം അസ്സമിലേക്ക് മടങ്ങിയത് അടുത്തിടെയാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ നടി നൂര്‍ മാലാബിക ദാസ് അഭിനയിച്ചിട്ടുണ്ട്. 2023ല്‍ നടി കാജോള്‍ വേഷമിട്ട ദ ട്രയലില്‍ നൂര്‍ മാളബികയും ഒരു കഥാപാത്രമായി ഉണ്ടായിരുന്നു.

Share this Article

Leave a Comment