Newsperseconds.com

കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങിയ മലയാള ചലച്ചിത്ര താരങ്ങളെ ആദരിച്ച് സംസ്ഥാന സര്‍ക്കാര്‍

Capture

കാന്‍ ചലച്ചിത്ര മേളയില്‍ ബഹുമതി നേടിയ ചലച്ചിത്ര താരങ്ങളെ ആദരിച്ച് സംസ്ഥാന സര്‍ക്കാര്‍. കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂണ്‍ എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ആഘോഷപരിപാടികള്‍ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്.

കാന്‍ ചലച്ചിത്ര മേളയിലടക്കം സിനിമാലോകത്ത് നിലവില്‍ നേടിയ നേട്ടങ്ങള്‍ തുടരാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. കനി കുസൃതി,ദിവ്യപ്രഭ,ഹൃദ്യ ഹാറൂണ്‍,അസീസ് നെടുമങ്ങാട് എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവന്‍കുട്ടി, എ. എ.റഹീം, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share this Article

Leave a Comment