Newsperseconds.com

നടന്‍ വിജയ്‌യുടെ അന്‍പതാം പിറന്നാള്‍ ആഘോഷം; സാഹസിക പ്രകടനം കാഴ്ച്ച വെച്ച കുട്ടിക്ക് പൊള്ളലേറ്റു

Untitled 1

ചെന്നൈ: നടന്‍ വിജയ്‌യുടെ പിറന്നാള്‍ ആഘോഷത്തിനിടെ സാഹസിക പ്രകടനം കാഴ്ച്ച വെച്ച കുട്ടിക്ക് പൊള്ളലേറ്റു. ചെന്നൈയിലാണ് സംഭവം നടന്നത്. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി തമിഴക വെട്രി കഴകം സംഘടിപ്പിച്ച പരിപാടിയില്‍ കൈയില്‍ തീ കത്തിച്ച് ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പരുക്കേറ്റത്. സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘടനയുടെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വിജയ് ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു. ദുരന്തത്തില്‍പെട്ടവരെ സഹായിക്കണമെന്നായിരുന്നു നടന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ താരത്തിന്റെ പേരില്‍ വലിയ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിജയ്യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

Share this Article

Leave a Comment