പ്രശസ്ത സംവിധായകന് മേജര്‍ രവി ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന ചിത്രമാണ് ‘ഓപ്പറേഷന് റാഹത്ത്’. ചിത്രത്തിന് എല്ലാ വിധ ആശംസകളും അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. തെന്നിന്ത്യന്‍ നടന് ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. പട്ടാളവുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷന് റാഹത്ത് എന്ന് ഡോ.രാജീവ്മേനോന്‍ പറഞ്ഞു. ഹിന്ദി മലയാളം തമിഴ് തെലുങ്കു കന്നഡ ഭാഷകളില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശരത് കുമാറിനോടൊപ്പം പ്രശസ്ത താരങ്ങളും അണിനിരക്കുന്നു. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന് മേരി ജോയ് ആണ്. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് മേജര്‍രവിയുടെ സംവിധാനത്തില്‍ ഒരു ചിത്രം റിലീസാകുന്നത്. മലയാള സിനിമ ലോകത്ത് ഓപ്പറേഷന് റാഹത്ത് ഒരു മുതല്‍ കൂട്ടവുമെന്ന് ഡോ.രാജീവ്മേനോന്‍ പറഞ്ഞു.

മേജര്‍ രവിയുടെ മകന് അര്ജുന് രവി ഛായാഗ്രഹണവും രഞ്ജിന് രാജ് സംഗീത സംവിധാനവും ഡോണ്‍ മാക്സ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്ന് കേന്ദ്ര മന്ത്രി രാംദസ് അത്താവാലെ ഡല്‍ഹിയില്‍ അദേഹത്തിന്റെ വസതിയില്‍ സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്യുകയും ചെയ്തു. സിനിമയുടെ നിര്‍മ്മാതാവായ അനൂപ് മോഹനോടൊപ്പം കഥാകൃത്തായ കൃഷ്ണകുമാറും പ്രൊഡക്ഷന്‍ ഡിസൈനര്‍ നുസറത്ത് ജഹാനും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ ശ്രീ റോയ് തോമസ് അഭിനേത്രി ലയ സിംസണ്‍, ആര്‍പിഐ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്. സംഗീതം: രഞ്ജിന് രാജ്, ചീഫ് എക്സിക്യൂട്ടീവ്: ബെന്നി തോമസ്, വസ്ത്രാലങ്കാരം: വി സായ് ബാബു, കലാസംവിധാനം: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രവീണ്‍ ബി മേനോന്, ഫിനാന്‍സ് കണ്ട്രോളര്: അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ് കടകം, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.
1 thought on “ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം മേജര്‍രവി തിരിച്ചെത്തുന്നു; മലയാള സിനിമക്ക് മുതല്കൂട്ടാവാന് ‘ഓപ്പറേഷന് റാഹത്ത്’; ഡോ. രാജീവ് മേനോന്”
Sir thanks a lot.