അജിത് കുമാറിന്റെ കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന’ഗുഡ് ബാഡ് അഗ്ലി’യുടെ രണ്ടാം ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു ജയില്‍ പുള്ളിയുടെ കോസ്റ്റ്യൂമില്‍ കൂളിംഗും ഗ്ലാസും വെച്ചുകൊണ്ടുള്ള അജിത്തിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ആദ്യ പോസ്റ്റര്‍ മെയ് മാസത്തില്‍ പുറത്തിറങ്ങിയിരുന്നു. ‘ഗോഡ് ബ്ലെസ്സ് യു മാമേയ്’ എന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യും. 2023ല്‍ ‘തുണിവ്’ എന്ന ചിത്രത്തിനു ശേഷം അജിത് കുമാര്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’.
എരിയുന്ന തോക്കുകള്‍ക്കിടയില്‍ അജിത് കുമാര്‍; ആരാധകര്‍ക്ക് ആവേശമായി ‘ഗുഡ് ബാഡ് അഗ്ലി’ യുടെ രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി
- Related News
- Latest News