Newsperseconds.com

ഒമ്പത് ദിവസത്തിനുള്ളില്‍ 800 കോടി ക്ലബ്ബില്‍ പ്രവേശിച്ച് പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’

Capture

ജൂണ്‍ 27 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’ ലോകമെമ്പാടും മികച്ച വരുമാനം നേടി മുന്നേറുകയാണ്. ആഗോള റിലീസായി ഒമ്പത് ദിവസത്തിനുള്ളില്‍ 800 കോടി ക്ലബ്ബില്‍ പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളാ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം ചിത്രം 20 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ അടുത്ത ദിവസങ്ങളില്‍ തന്നെ ചിത്രം 1000 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

കല്‍ക്കി 2898 എഡി ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് ചിത്രമാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് വൈജയന്തി മൂവീസാണ് നിര്‍മ്മിച്ചത്. അമിതാഭ് ബച്ചന്‍ , കമല്‍ഹാസന്‍ , പ്രഭാസ് , ദീപിക പദുക്കോണ്‍, ദിഷ പടാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹിന്ദു ഗ്രന്ഥങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആസൂത്രണം ചെയ്ത സിനിമയാണിത്.

‘കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, മൃണാല്‍ താക്കൂര്‍ എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 2898 എഡി കല്‍ക്കിയോട് തനിക്ക് ലഭിച്ച സ്‌നേഹത്തിന് വെള്ളിയാഴ്ച അമിതാഭ് ബച്ചന്‍ ആരാധകരോട് നന്ദി പറഞ്ഞു.

Share this Article

Leave a Comment