ശതകോടീശ്വരന്‍ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹത്തില്‍ ശ്രദ്ധേയനായി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും. താരസമ്പന്നമായ ചടങ്ങില്‍ പൃഥ്വിരാജും ഭാര്യയും പങ്കെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുര്‍ത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലെ താരങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
അനന്ത് അംബാനിയുടേയും രാധികയുടേയും വസ്ത്രങ്ങള്‍ മുതല്‍ ആഭരണങ്ങള്‍ വരെ വൈറലാവുകയാണ്. കോടികണക്കിന് രൂപ ചെലവൊഴിച്ച അത്യാഡംബര വിവാഹമാണ് നടന്നത്. രാവിലെ പൂജയോടെയാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. രാത്രി 10 മണിയോടെയായിരുന്നു വിവാഹമൂഹൂര്‍ത്തം. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍ തുടങ്ങിയ താരങ്ങള്‍ നിറഞ്ഞു നിന്ന ആഘോഷങ്ങളില്‍ തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും പങ്കെടുത്തിരുന്നു.