Newsperseconds.com

സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടകം’ വരുന്നു; ആക്ഷേപ ഹാസ്യത്തിന്റെ പുതിയ കാഴ്ചകളുമായി ഓഗസ്റ്റ് 9 മുതല്‍ തിയ്യറ്ററുകളില്‍

Poratt Nadakam

മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് സംവിധായകന്‍ സിദ്ധിഖിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയായ ‘പൊറാട്ട് നാടകം’ എന്ന ചിത്രം അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9 ന് തിയ്യറ്ററുകളിലെത്തും. റിലീസ് തിയ്യതി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് പൊറാട്ട് നാടകം. ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും പ്രധാനകഥാപാത്രമായെത്തും. കൂടാതെ രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ റിലീസ് ചെയ്തിരുന്നു. സിദ്ദീഖ് രക്ഷാധികാരിയായിരുന്ന മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ’ അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ സിദ്ദീഖ് അനുസ്മരണത്തോടനുബന്ധിച്ചാണ് രാഹുല്‍ രാജ് ഈണമിട്ട ‘ബല്ലി ബല്ലി’ എന്ന ഗാനം സിദ്ദീഖിന്റെ മിമിക്രികാല സഹപ്രവര്‍ത്തകനായിരുന്ന കെ.എസ്.പ്രസാദ്, പുറത്തിറക്കിയത്. രാഹുല്‍ രാജ്, സനുജ പ്രദീപ്, ഫിസ ജഹാംഗീര്‍ എന്നിവര്‍ ചേര്‍ന്ന ആലപിച്ച കാസര്‍കോഡന്‍ ഭാഷയിലുള്ള ഗാനം രചിച്ചിരിക്കുന്നത് ഫൗസിയ അബുബക്കര്‍ ആണ്. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന ‘പൊറാട്ട് നാടക’ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹന്‍ലാല്‍’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ ‘ബഡായി ബംഗ്ലാവി’ ന്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാസര്‍ വേങ്ങരയുമാണ്. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രന്‍, സംഗീതം:രാഹുല്‍ രാജ്, നിര്‍മ്മാണ നിര്‍വ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണന്‍, ഫൗസിയ അബൂബക്കര്‍, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അര്‍ജ്ജുന്‍ മേനോന്‍, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീര്‍ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ മാത്യൂസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷന്‍ മാനേജര്‍: പ്രസൂല്‍ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷന്‍ ചീഫ്: ആരിഷ് അസ്ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, പരസ്യകല: മാ മി ജോ, ഫൈനല്‍ മിക്സ്: ജിജു. ടി. ബ്രൂസ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത.

Share this Article

Leave a Comment