Newsperseconds.com

നടന്‍ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

Capture

നടന്‍ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം ഇന്ന് ഹൈദരാബാദില്‍ നടന്നു. നാഗ ചൈതന്യയുടെ പിതാവ്, തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയാണ് എക്സിലെ ഒരു പോസ്റ്റില്‍ വിവാഹ നിശ്ചയ വാര്‍ത്ത ഔദ്യോഗികമായി പങ്കുവെച്ചത്. ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം ലഭിച്ചിരുന്നു.

ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് നാഗാര്‍ജുന എഴുതി, ”ഞങ്ങളുടെ മകന്‍ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ 9:42 ന് നടന്നതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവളെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്”.

നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം ലഭിച്ചിരുന്നു.

Share this Article

Leave a Comment