Newsperseconds.com

‘സോറി, ഇപ്പോഴും വിവാഹിതനാണ്’: ഐശ്വര്യ റായിയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങളില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് അഭിഷേക് ബച്ചന്‍

Aiswarya

വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അഭിഷേക് ബച്ചന്‍. ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരായെന്നുള്ള രീതിയിലുള്ള വാര്‍ത്തകള്‍ ഏതാനും നാളുകളായി മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അംബാനി കല്യാണത്തിന് ഇരുവരും ഒന്നിച്ചെത്താതിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മറുപടിയുമായി വന്നിരിക്കുകയാണ് അഭിഷേക് ബച്ചന്‍.

താന്‍ ഇപ്പോഴും വിവാഹിതനാണെന്നും ഇത്തരം വാര്‍ത്തകള്‍ എന്തുകൊണ്ടാണ് പടച്ചുവിടുന്നത് എന്ന് തനിക്ക് അറിയാമെന്നും നടന്‍ പ്രതികരിച്ചു. ബോളിവുഡ് യുകെ മീഡിയയുമായി സംസാരിക്കവെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങള്‍ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. അത് തീര്‍ത്തും സങ്കടകരമാണ്. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിയാം. നിങ്ങള്‍ക്ക് കുറച്ച് കഥകള്‍ ഫയല്‍ ചെയ്യണം. അതാണ് ആവശ്യം. സാരമില്ല, ഞങ്ങള്‍ സെലിബ്രിറ്റികളാണല്ലോ. എന്തായാലും ക്ഷമിക്കുക, ഞാന്‍ ഇപ്പോഴും വിവാഹിതനാണ്,’ എന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. ഒപ്പം തന്റെ വിവാഹ മോതിരവും അഭിഷേക് ഉയര്‍ത്തിക്കാട്ടി.

Share this Article

Leave a Comment