ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സമൂഹ്യമാധ്യമങ്ങളിലാകെ പലതരത്തിലുള്ള ചര്‍ച്ചകള്‍ നിറയുകയാണ്. ഇതില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രമല്ല, സിനിമാ മേഖലയിലുള്ളവരെ കുറിച്ചുള്ള തെറ്റായ പ്രചരണങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തിലെ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി മഞ്ജുപിള്ള.
നടന് സാബുമോനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നടി കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘കതകില്‍ മുട്ടിയ ആളെ കിട്ടി, ഇന്ന് അവന് കാര്‍ ഡോര്‍ ആണ് മുട്ടിയെ. പുതിയ കഥകള്‍ പോരട്ടെ. ഇവന് എനിയ്ക്കു പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരന്.’- എന്നാണ് മഞ്ജുപിള്ള കുറിച്ചത്. ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പോസിറ്റീവ് നെഗറ്റീവ് കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. നിങ്ങള്‍ നല്ല കോമ്പോ ആണെന്നും ചേച്ചിയെ ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു ചില കമന്റുകള്‍. എന്നാല്‍ നിരവധി നെഗറ്റീവ് കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.
നേരത്തെ ടെലിവിഷന്‍ ഷൂട്ടിനിടെ പറഞ്ഞ തമാശകഥ ചില ആളുകള്‍ വളച്ചൊടിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. ഇക്കാര്യത്തിലും മഞ്ജുപിള്ള നേരത്തെ പ്രതികരണം നടത്തിയിരുന്നു. തനിക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യുന്നതിന് ധൈര്യമായി കൂടെ കൂട്ടാവുന്ന ആളാണ് സാബുമോന്. വളച്ചൊടിച്ച വാര്‍ത്ത കണ്ടപ്പോള്ചിരിയാണ് വന്നതെന്നുമായിരുന്നു മഞ്ജു അന്ന് പ്രതികരിച്ചത്.