Newsperseconds.com

വളരെയധികം നന്ദി രജനി സര്‍,എപ്പോഴും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു; വേട്ടയ്യനില്‍ അതിയന്റെ താര ആയത് ഏറെ ഇഷ്ട്ടപ്പെട്ടു’; മഞ്ജു വാര്യര്‍

Untitled 1

വേട്ടയ്യനില്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍. അതിയന്റെ താര ആയത് ഏറെ ഇഷ്ട്ടപ്പെട്ടുവെന്നും രജനികാന്തിന് നന്ദി അറിയിക്കുന്നുവെന്നും മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തു.

‘തലമുറകളെ പ്രചോദിപ്പിക്കുന്നത് വളരെയധികം നന്ദി രജനി സര്‍. എപ്പോഴും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വേട്ടയ്യനില്‍ അതിയന്റെ താര ആയത് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു’, എന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒപ്പം വേട്ടയ്യന്‍ സെറ്റില്‍ നിന്നും രജനികാന്തിനൊപ്പമുള്ള ഫോട്ടോകളും മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും പ്രധാന്യമുള്ള റോളില്‍ ആയിരുന്നു മഞ്ജു എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് സിനിമയാണ് വേട്ടയ്യന്‍. അസുരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു തമിഴകത്ത് ചുവടുവച്ചത്. പിന്നീട് അജിത്തിന്റെ തുനിവ് എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചു. നിലവില്‍ വിടുതലൈ 2 എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ പെയറായി മഞ്ജു അഭിനയിക്കുന്നുണ്ട്.

Share this Article

Leave a Comment