Newsperseconds.com

എഴുപതോളം വരുന്ന വന്‍ താരനിര; എം.എ. നിഷാദിന്റെ ഒരു അന്വേഷണത്തിന്റെ തുടക്കം നവംബര്‍ എട്ടിന്

Untitled 1

എഴുപതോളം വരുന്ന വന്‍ താരനിരയുടെ അകമ്പടിയോടെ എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങള്‍ അടങ്ങിയ ചിത്രമായിരിക്കും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളില്‍ ക്കൂടിയാണ് അന്വേഷണത്തിന്റെ തലങ്ങള്‍ വ്യാപിച്ചിരിക്കുന്നത്.

കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നീ ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവര്‍ത്തകനുമായ ജീവന്‍ തോമസ്സിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെ ചുരുളുകളുമാണ് ഈ ചിത്രത്തിലൂടെ നിവര്‍ത്താന്‍ ശ്രമിക്കുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ജീവന്‍ തോമസ്സിനെ അവതരിപ്പിക്കുന്നത്. സ്വാസിക, എം.എ. നിഷാദ്, പ്രശാന്ത് അലക്‌സാണ്ഡര്‍, ഷഹീന്‍ സിദ്ദിഖ്, ബിജു സോപാനം, ദുര്‍ഗാ കൃഷ്ണ, ഗൗരി പാര്‍വ്വതി, അനീഷ് കാവില്‍ എന്നിവരാണ് അഭിനയിക്കുന്നത്.

സമുദ്രക്കനി, വാണിവിശ്വനാഥ്, സായ് കുമാര്‍, മുകേഷ്, വിജയ് ബാബു, സുധീര്‍ കരമന, അശോകന്‍ കലാഭവന്‍ ഷാജോണ്‍, അനുമോള്‍,, ബൈജു സന്തോഷ് ജോണി ആന്റെണി, രമേഷ് പിഷാരടി,ശിവദ, മഞ്ജു പിള്ള, കോട്ടയം നസീര്‍, കൈലാഷ്, കലാഭവന്‍ നവാസ്, പി.ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പില്‍ അശോകന്‍,, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമിഅനു നായര്‍, സിനി ഏബ്രഹാം, ദില്‍ഷാ പ്രസാദ്,മഞ്ജു സുഭാഷ് , ജയകൃഷ്ണന്‍, ജയകുമാര്‍, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠന്‍, എന്നിവര്‍ താരനിരയിലെ പ്രധാനികളാണ്.

Share this Article

Leave a Comment