Newsperseconds.com

55-ാമത് ഐഎഫ്എഫ്‌ഐ; നവംബര്‍ 20 മുതല്‍ 28 വരെ; ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

Untitled 1

55-ാമത് ഐഎഫ്എഫ്‌ഐയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. 2024 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയിലെ പനജിയില്‍ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവ (IFFI) -ത്തിന്റെ രജിസ്‌ട്രേഷനായി, https://my.iffigoa.org/ എന്നതില്‍ ലോഗിന്‍ ചെയ്യുക. IFFI-യുടെ 55-ാം പതിപ്പിലേക്കുള്ള പ്രതിനിധി രജിസ്‌ട്രേഷന്‍ മേള അവസാനിക്കുന്നത് വരെ തുടരും.

പ്രതിനിധികളുടെ വിഭാഗങ്ങള്‍ ഇപ്രകാരമാണ്:

ചലച്ചിത്ര പ്രൊഫഷണലുകള്‍

രജിസ്‌ട്രേഷന്‍ ഫീസ്: 1180 (18% ജിഎസ്ടി ഉള്‍പ്പെടെ)
ആനുകൂല്യങ്ങള്‍: ഓണ്‍ലൈന്‍ അക്രഡിറ്റേഷന്‍, അധിക ടിക്കറ്റ്, പാനലുകളിലേക്കും സ്‌ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനം

ചലച്ചിത്ര ആസ്വാദകര്‍

രജിസ്‌ട്രേഷന്‍ ഫീസ്: 1180 (18% ജിഎസ്ടി ഉള്‍പ്പെടെ)
പ്രയോജനങ്ങള്‍: ഓണ്‍ലൈന്‍ അക്രഡിറ്റേഷനും പാനലുകളിലേക്കും സ്‌ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനവും

പ്രതിനിധി – വിദ്യാര്‍ത്ഥി

രജിസ്‌ട്രേഷന്‍ ഫീസ്: 0
ആനുകൂല്യങ്ങള്‍: ഓണ്‍ലൈന്‍ അക്രഡിറ്റേഷന്‍,പ്രതിദിനം 4 ടിക്കറ്റുകള്‍ എന്ന് ക്രമത്തില്‍ പാനലുകളിലേക്കും സ്‌ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനം.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിദിനം 4 ടിക്കറ്റുകളുടെ പ്രത്യേക ആനുകൂല്യം ലഭിക്കുന്നത് വഴി, അവര്‍ക്ക് സിനിമകള്‍,അനുബന്ധ പരിപാടികള്‍ എന്നിവയിലെ വിശാലമായ ആസ്വാദന സാധ്യത പ്രയോജനപ്പെടുത്താനാകും. സിനിമാ പ്രൊഫഷണലുകള്‍ക്ക് പ്രതിദിനം ഒരു അധിക ടിക്കറ്റാണ് ലഭിക്കുക.

പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നു. ഇത് ചലച്ചിത്രമേളയുടെ എല്ലാ പരിപാടികളിലേക്കും വേദികളിലേക്കും കാര്യക്ഷമമായ പ്രവേശനം ഉറപ്പാക്കുന്നു. പ്രതിനിധികള്‍ക്ക്, വ്യക്തിഗത ഡാഷ്ബോര്‍ഡ് ലഭിക്കുന്നതിന് അവരുടെ My-IFFI അക്കൗണ്ട്, https://my.iffigoa.org/ എന്നതില്‍ സൃഷ്ടിക്കുക. അതിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും മേളയുടെ സമയക്രമം പരിശോധിക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് registration@iffigoa.org-മായി ബന്ധപ്പെടുക.

Share this Article

Leave a Comment