Newsperseconds.com

മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Untitled 1

കൊച്ചി: മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ (43) ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 -ല്‍ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഉണ്ട, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക, ചാവേര്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ തുടങ്ങിയവയാണ് റിലീസാകാനുള്ള സിനിമകള്‍.

Share this Article

Leave a Comment