കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ ഫഹദ് ഫാസില്‍, നസ്രിയ, ജയറാം, പാര്‍വതി, മക്കളായ മാളവിക, കാളിദാസ്, ഉണ്ണിമായ, ശ്യാം പുഷ്‌കരന്‍, ദീപക് ദേവ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്റെ പാര്‍ട്ണറെ പരിചയപ്പെടുത്തിയിരുന്നു. മലയാള സിനിമയില്‍ നിരവധി ഹിറ്റ് പാട്ടുകള്‍ സുഷിന്‍ ഒരുക്കിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയതായിരുന്നു.