Newsperseconds.com

നിഷാദ് ഇനിയില്ല എന്ന് കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു; അനുശോചനം രേഖപ്പെടുത്തി നടന്‍ സൂര്യ

Untitled 1

എഡിറ്റര്‍ നിഷാദ് യൂസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ സൂര്യ. നിഷാദ് യൂസഫിന്റെ വിയോഗം ഹൃദയം തകര്‍ക്കുന്നതാണെന്നും കങ്കുവ എന്ന സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു നിഷാദ് എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സൂര്യ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

‘നിഷാദ് ഇനിയില്ല എന്ന് കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു! കങ്കുവ ടീമിലെ ശാന്തനും പ്രധാനപ്പെട്ട വ്യക്തിയുമായിരുന്നു. ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും…! നിഷാദിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം,’ എന്ന് സൂര്യ കുറിച്ചു.

കങ്കുവയുടെ നിര്‍മാതാക്കളും നിഷാദിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ പ്രിയപ്പെട്ട എഡിറ്റര്‍ നിഷാദ് യൂസഫിന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ ഞങ്ങള്‍ അഗാധമായ ഞെട്ടലും ദുഖവും രേഖപ്പെടുത്തുന്നു. നിങ്ങളുടെ കഴിവും അര്‍പ്പണബോധവും കാഴ്ചപ്പാടും ഞങ്ങളുടെ ടീമിന് അമൂല്യമായ സമ്പത്തായിരുന്നു, നിങ്ങളുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Share this Article

Leave a Comment