ഒരു സ്‌കൂളും ക്ലാസ് മുറിയും പ്രധാന പശ്ചാത്തലമാകുന്ന ബാല്യ പ്രായക്കാരായ കുട്ടികളിലൂടെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബഡ്ജറ്റ് ലാബ് ഫിലിംസിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷന്റെ ഭാഗമായുള്ള ടീസര്‍ പുറത്തുവിട്ടത് ഇതിനകം വലിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഏറെ ആസ്വദിക്കുവാന്‍ പോരുന്ന രംഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ടീസറിലൂടെ വ്യക്തമാകുന്നതാണ്.