Newsperseconds.com

എല്ലാവര്‍ക്കും നന്ദി! ചെയ്ത നന്മകള്‍ തുടരും, കൊച്ചിയില്‍ ഞാനിനി ഇല്ല; ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ബാല

Untitled 1

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചി വിടുകയാണെന്ന് അറിയിച്ച് നടന്‍ ബാല. മുന്‍ഭാര്യയുമായുള്ള വാക്ക് തര്‍ക്കങ്ങളും വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളില്‍ പെട്ട നടനാണ് ബാല. മൂന്നാം വിവാഹത്തിനു ശേഷമാണ് നടന്‍ കൊച്ചിയില്‍ നിന്ന് മാറുന്നുവെന്നും തനിക്ക് തന്ന സ്‌നേഹം തുടരണമെന്നും ഫേസ്ബുക്കില്‍ കുറിച്ചത്. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ കൊച്ചി വിട്ട് മറ്റൊരിടത്തേക്കു വന്നുവെന്നും ബാല പറഞ്ഞു. തന്നെ സ്‌നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും സ്‌നേഹിക്കണമെന്നും ആരോടും തനിക്ക് പരിഭവമില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 23-ന് ആണ് ബാലയും കോകിലയും വിവാഹിതരായത്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ.

ബാലയുടെ കുറിപ്പ്

എല്ലാവര്‍ക്കും നന്ദി!
ഞാന്‍ ചെയ്ത നന്മകള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും എന്നാല്‍ കൊച്ചിയില്‍ ഞാനിനി ഇല്ല
ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു, ഇന്ന് ഞാന്‍ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ്, ഒരുപാട് ദൂരെക്ക് ഒന്നും അല്ല എന്നിരുന്നാലും എന്നെ സ്‌നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് പ്രിയരേ എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം….എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ
എന്ന് നിങ്ങളുടെ സ്വന്തം
ബാല..

 

 

Share this Article

Leave a Comment