Newsperseconds.com

അജിത് ആരാധകര്‍ നിരാശയില്‍; പുതുവത്സദിനത്തിലും ‘വിടാമുയര്‍ച്ചി’യുടെ റിലീസില്ല

Untitled 1

ആരാധകരെ നിരാശയിലാക്കി തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത് കുമാറും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘വിടാമുയര്‍ച്ചി’യുടെ റിലീസ് തിയ്യതി മാറ്റിവെച്ചു. അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയാര്‍ച്ചിയുടെ റിലീസിന് വേണ്ടി ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. ജനുവരി 10 പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക.

നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവച്ച വിവരം അറിയിച്ചത്. ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാല്‍ റിലീസ് മാറ്റി വയ്ക്കുകയാണ് എന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ആരാധകരെ അറിയിച്ചത്.

മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം തൃഷയും അജിത് കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആവേശത്തിലുമായിരുന്നു. 2023 ജനുവരിയില്‍ റിലീസായ തുനിവ് ആണ് അജിത്തിന്റേതായി തിയേറ്ററുകളില്‍ ഒടുവിലായി എത്തിയ ചിത്രം.

Share this Article

Leave a Comment