Newsperseconds.com

റോബിന്‍ ബസിന്റെ കഥ സിനിമയാക്കുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍

Capture

കുറച്ചു ദിവസങ്ങളായിട്ട് കേരളത്തില്‍ താരമായിരിക്കുകയാണ് റോബിന്‍ എന്ന ബസും അതിന്റെ ഉടമയായ ഗിരീഷും. എന്നാല്‍ റോബിന്‍ ബസിന്റെ കഥ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കൊണ്ടാണ് സംവിധായകന്‍ വാര്‍ത്ത പുറത്തു വിട്ടത്.

കേരളത്തെ പിടിച്ച് കുലുക്കിയ റോബിന്‍ ബസ് സംഭവം നമുക്ക് മുന്നില്‍ കൂടി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിര്‍മ്മിതങ്ങളായ ടാര്‍ഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിന്‍ബലത്തില്‍ തച്ചുടച്ച് തകര്‍ത്തു കൊണ്ടുള്ള റോബിന്‍ ബസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ ഇറങ്ങുകയാണെന്നായിരുന്നു പോസ്റ്ററിന്റെ അടിക്കുറിപ്പ്.

Share this Article

Leave a Comment