Newsperseconds.com

സ്ത്രീ വിരുദ്ധ പരാമര്‍ശം; നടന്‍ മന്‍സൂര്‍ അലിഖാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Capture

ചെന്നൈ: ലിയോ സിനിമയിലെ സഹതാരം തൃഷയ്ക്കും മറ്റ് നടിമാര്‍ക്കുമെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കേസെടുത്ത നടന്‍ മന്‍സൂര്‍ അലിഖാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ചെന്നൈയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

നിലവിലെ പ്രശ്നങ്ങള്‍ക്കിടയില്‍, അന്വേഷണത്തിനായി നവംബര്‍ 23 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ്‌സ് ഓള്‍ വനിതാ പോലീസ് സ്റ്റേഷന്‍ മന്‍സൂറിന് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സമന്‍സ് ഒഴിവാക്കുമെന്ന് അദ്ദേഹം ഇന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഹര്‍ജിയില്‍ പിഴവുകളുള്ളതിനാല്‍ ഹര്‍ജി പിന്‍വലിക്കേണ്ടി വന്നു. കോടതിയുടെ സമയം പാഴാക്കിയതിന് സെഷന്‍സ് കോടതി ജഡ്ജി അദ്ദേഹത്തെ ശാസിച്ചതായി റിപ്പോര്‍ട്ട്. അതിനിടെ, അറസ്റ്റ് ഭയന്ന് മന്‍സൂര്‍ ഒളിവില്‍ പോയതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ പുറത്തിറങ്ങിയ തൃഷ നായികയായെത്തിയ ലിയോയില്‍ റേപ് സീന്‍ ഇല്ലായിരുന്നുവെന്നും ഉറപ്പായും ഒരു ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നും ആയിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ പ്രതികരിച്ച് പിന്നീട് തൃഷ തന്നെ രംഗത്തെത്തുകയായിരുന്നു. മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവന ക്രൂരവും വെറുപ്പുളവാക്കുന്നതുമാണ്. അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നും തൃഷ വ്യക്തമാക്കി. തുടര്‍ന്ന് വനിതാ കമ്മീഷനടക്കം സംഭവത്തില്‍ ഇടപെടുകയായിരുന്നു.

Share this Article

Leave a Comment