റെക്കോർഡ് തകർത്ത് മോഹൻലാൽ ചിത്രം ‘നേര്’. ആഗോള തലത്തിൽ 50 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. നേര് റിലീസായി എട്ടാം ദിവസമാണ് 50കോടി എന്ന നേട്ടത്തിലെത്തിയത്. ചിത്രത്തിന്റെ നേട്ടത്തിൽ നന്ദി അറിയിച്ച് മോഹൻലാലും രംഗത്ത് വന്നു. ‘പ്രേക്ഷകർക്കും ഒപ്പമുണ്ടായ എല്ലാവർക്കും താരം നന്ദി പറയുന്നു’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മോഹൻലാലിന്റെ തിരിച്ചുവരവ് എന്ന് തന്നെ പറയാവുന്ന ചിത്രമാണ് നേര് എന്നാണ് പ്രേഷകരുടെ അഭിപ്രായം.കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്.