കേരളത്തിന് അകത്തും പുറത്തും വിദേശത്തും പഠിക്കാന്‍ ആഗ്രഹിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും പഠന അവസരങ്ങള്‍ക്കായി എവിടെ നിന്ന് അവരുടെ അന്വേഷണം ആരംഭിക്കണമെന്ന് അറിയില്ല. വിദേശത്ത് പഠിക്കുന്നത് മികച്ച കോളേജ് അനുഭവത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ശരിയായ കോഴ്സുകള്‍ തിരഞ്ഞെടുക്കാനും സര്‍വ്വകലാശാലകളെ കുറിച്ച് പഠിക്കാനും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുമാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. 12-ാം ക്ലാസ്സ് കഴിയുന്ന സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഇനിയെന്ത് എന്ന ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കുകയാണ് ഷരീഫ് ബാബുവിന്റെ ‘വിദ്യാമെന്റേര്‍സ് എഡ്യൂ സൊലൂഷ്യന്‍സ’്. രാജ്യത്തിനകത്തും പുറത്തുമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കാല്‍ ലക്ഷത്തിലധികം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കഴിഞ്ഞ സംതൃപ്തിയോട് കൂടിയാണ് ഷരീഫ് ബാബു വിദ്യാ മെന്റേര്‍സിനെ മുന്നോട്ട് നയിക്കുന്നത്.

വിദ്യാഭ്യാസ കൗണ്‍സിലര്‍മാരുടെ കൃത്യമായ ഉപദേശം രക്ഷിതാക്കള്‍ക്ക് നല്‍കി കൊണ്ടാണ് ഉപരിപഠനം വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷാത്കരിക്കുന്നത്. മറ്റു കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും വിദ്യാമെന്റേര്‍സിനെ വ്യത്യസ്തമാക്കുന്നതും ഈ ഘടകം തന്നെയാണ്. കേരളത്തിലെ പ്രഗത്ഭരായ കരിയര്‍ ഗൈഡന്‍സ് അധ്യാപകരാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപദേശം നല്‍കുന്നത്. യുജിസി അംഗീകരിച്ച 2500 ലധികം കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നല്‍കുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളില്‍ ഒന്നായി ഈ കണ്‍സള്‍ട്ടന്‍സി മാറിയിട്ടുണ്ട്. 20 വര്‍ഷകാലത്തെ പാരമ്പര്യവുമായി കേരളത്തിലെ മികച്ച എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റുകളിലൊന്നായ ‘വിദ്യാമെന്റേര്‍സ് എഡ്യൂ സൊലൂഷ്യന്‍സ്’ ജൈത്ര യാത്ര തുടരുകയാണ്.

വിദ്യാമെന്റേര്‍സ് എഡ്യൂ സൊലൂഷ്യന്‍സ് 2004-ല്‍ സ്ഥാപിതമായതും കേരളത്തിലെ കണ്ണൂര്‍ ജില്ല ആസ്ഥാനമാക്കിയുള്ളതുമാണ്. ആലുവ സ്വദേശിയായ ഷരീഫ് ബാബുവാണ് വിദ്യാമെന്റേര്‍സിന്റെ സ്ഥാപകന്‍. കണ്ണൂര്‍, മലപ്പുറം, കൊട്ടാരക്കര, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും വിദ്യാമെന്റേര്‍സിന് ബ്രാഞ്ചുകളുണ്ട്. നൂറിലധികം സ്റ്റാഫുകളും ശരീഫ് ബാബുവിനോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ആള്‍ ഇന്ത്യ എഡ്യൂക്കേഷന്‍ കണ്‍സണ്‍ട്ടന്‍സ് ആന്റ് കൗണ്‍സിലേര്‍സ് അസോസിയേഷന്‍ (AIECCA ) രൂപീകരിച്ചുള്ള ആദ്യത്തെ ആറ് വര്‍ഷം ഷരീഫ് ബാബു അതിന്റെ ട്രഷറര്‍ ആയി സ്ഥാനമേറ്റു. നിലവില്‍ അസോസിയേഷന്റെ പേട്രണ്‍ ഷരീഫ് ബാബുവാണ്. അദ്ദേഹത്തിന്റെ പിതാവ് കേരള കോണ്‍ഗ്രസിലെ തന്നെ പ്രമുഖ നേതാവ് കൂടിയായിരുന്നു.

വിദ്യാമെന്റേര്‍സിന്റെ പുതിയ ബ്രാഞ്ചുകള്‍ കോഴിക്കോടും ആലുവയിലുമായി ഉടന്‍തന്നെ വരാനിരിക്കുകയാണ്. വിദ്യാ എഡ്യൂക്കേഷണല്‍ സര്‍വ്വീസസ് എന്ന പേര് മാറ്റിയാണ് വിദ്യാമെന്റേര്‍സ് എഡ്യൂ സൊലൂഷ്യന്‍സ് എന്നാക്കിയത്. കുട്ടികള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നേടാനും പ്രൊഫഷണല്‍ പാത തിരഞ്ഞെടുക്കാനും കൂടുതല്‍ സാധ്യതയുള്ള രാജ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് കുട്ടികളുടെ ലക്ഷ്യം നേടി കൊടുക്കാനും വിദ്യാമെന്റേര്‍സ് കഴിവ് തെളിയിച്ചിട്ടുണ്ട്. കാല്‍ ലക്ഷത്തിലധികം കുട്ടികളാണ് കേരളത്തിന് പുറത്തും വിദേശത്തുമായി അവരുടെ പഠനങ്ങള്‍ പൂര്‍ത്തിയാക്കി ആഗ്രഹിച്ച ജോലിയിലെത്തിയത്. ഷരീഫ് ബാബുവിന്റെ വിജയകരമായ ജൈത്രയാത്രയില്‍ അദ്ദേഹത്തിന്റെ കുടുംബവും കൂടെയുണ്ട്. ഭാര്യ സാനിഷ അലി, മകള്‍ നബാ ഷരീഫ്, മകന്‍ അല്‍ഹാന്‍ ഷരീഫ് ,അയാന്‍ ഷരീഫ് എന്നിവരടങ്ങുന്ന കൊച്ചുകുടുംബവും ഷരീഫ് ബാബുവിനൊപ്പമുണ്ട്.

കേരള, തമിഴ്‌നാട്,കര്‍ണ്ണാടക തുടങ്ങി ഇപ്പോള്‍ മോള്‍ഡോവ എന്ന യൂറോപ്പ്യന്‍ രാജ്യത്തേക്കും വിദ്യാമെന്റേര്‍സിന്റെ കീഴില്‍ കുട്ടികളെത്തുന്നുണ്ട്. വിദ്യാമെന്റേര്‍സിന്റെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലായ്‌പ്പോഴും ഉയര്‍ന്ന നിലവാരമുള്ളതും വിശ്വസനീയവുമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മെഡിക്കല്‍,എഞ്ചിനീയറിംങ്, ബിഎസ്‌സി നഴ്‌സിംങ്, പാരാമെഡിക്കല്‍, യുജി ആന്റ് പിജി കോഴ്‌സുകള്‍ വിദ്യാമെന്റേര്‍സിന്റെ കീഴിലുണ്ട്. കുട്ടികളെ ഉന്നത പഠനത്തിന് അയച്ചതിന് ശേഷവും കുട്ടികള്‍ക്ക് വേണ്ട എല്ലാ സര്‍വ്വീസുകളും വിദ്യാമെന്റേര്‍സ് ചെയ്യാറുണ്ട്. വിദ്യാര്‍ത്ഥിയുടെ ബിരുദം പൂര്‍ത്തിയായി സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടുന്ന വരെ വിദ്യാമെന്റേര്‍സ് കുട്ടികളുടെ കൂടെയുണ്ടാവും. ഇത് തന്നെയാണ് മറ്റുള്ള എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളില്‍ നിന്നും വിദ്യാമെന്റേര്‍സിനെ വ്യത്യസ്തമാക്കുന്നത്.

വിദ്യാര്‍ത്ഥികളെ മികച്ച സ്ഥാപനങ്ങളിലേക്ക് നയിക്കാന്‍ കഴിയുന്ന ഉയര്‍ന്ന വൈദഗ്ധ്യവും വിദ്യാസമ്പന്നരും പരിചയസമ്പന്നരുമായ സ്‌പെഷ്യലിസ്റ്റുകള്‍ വിദ്യാമെന്റേര്‍സിന് കീഴിലുണ്ട്. കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കാന്‍ അവര്‍ കുട്ടികളെ തന്നെ അനുവദിക്കുകയാണ്. അവര്‍ ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. കൂടാതെ അവരുടെ രീതിപരമായ സമീപനം ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ കഴിവുകള്‍ തിരിച്ചറിയാനുള്ള അവസരമുണ്ടെന്ന് ഉറപ്പ് നല്‍കുന്നു. സ്‌കോറും ജീവിതചെലവും സ്‌കോളര്‍ഷിപ്പ് തുകയും കണക്കു കൂട്ടി ഏത് രാജ്യത്ത്, ഏത് യൂണിവേഴ്‌സിറ്റിയില്‍, ഏത് കോഴ്‌സ് പഠിക്കണമെന്ന് കുട്ടിക്ക് തന്നെ തീരുമാനമെടുക്കാവുന്ന വിധത്തിലുള്ള നിര്‍ദ്ദേശമാണ് വിദ്യാമെന്റേര്‍സ് നല്‍കുന്നത്.