Newsperseconds.com

പൊറോട്ട അടിക്കാൻ പഠിക്കാം… മധുരയിലെ ഈ പൊറോട്ട മേക്കിം​ഗ് കോച്ചിം​ഗ് സെന്ററിൽ

Untitled Design (12)

മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവങ്ങളിലൊന്നാണ് പൊറോട്ടയും ചിക്കൻ കറിയും. ഒരു പക്ഷേ വീട്ടിലെ നിത്യ ഭക്ഷണ മായി ഇടം പിടിക്കാത്തതുകൊണ്ടാവും മലയാളിയ്ക്ക് പൊറോട്ട ഒരു ഇഷ്ടവിഭവമാകുന്നത്. ഒരു പക്ഷേ പൊറോട്ട മേക്കിം​ഗിലെ ട്രിക്കി ഫാക്റ്റായ മാവ് വീശിയടിക്കുന്നത് പലർക്കും പൊറോട്ട ഉണ്ടാക്കുന്നത് ഒരു വെല്ലുവിളിയാകാറുണ്ട്. പൊറോട്ട ഉണ്ടാക്കാൻ പഠിക്കാൻ ഒരു കോച്ചിം​ഗ് സെന്റർ ഉണ്ടെങ്കിലോ സം​ഗതി എളുപ്പം… എന്നാൽ അങ്ങനൊരു കോച്ചിം​ഗ് സെന്റർ ഉണ്ട് തമിഴ്നാട്ടിലെ മധുരയിൽ… ആരെയും ഒരു ഉ​ഗ്രൻ പൊറോട്ട മേക്കേഴ്സ് ആക്കും മധുരയിലെ ഈ കോച്ചിം​ഗ്…

മധുരയിലെ കലൈനഗറിലാണ് ഇന്ത്യയിലെ ഏക പൊറോട്ട മേക്കിങ് പരിശീല സ്ഥാപനമുള്ളത്. നല്ല പൊറോട്ടയുണ്ടാക്കാൻ അധികം പഠിപ്പൊന്നും വേണ്ട. ജീവിതത്തിൽ ജയിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഇവിടെ പരിശീലനം നേടാവുന്നതാണെന്ന് കോച്ചിങ് സെന്റർ നടത്തുന്ന മുഹമ്മദ് കാസിം പറയുന്നു. പത്തു ദിവസമാണഅ കോച്ചിം​ഗ് കാലാവധി.

ബൺ പൊറോട്ട, വീറ്റ് പൊറോട്ട, കൊത്ത് പൊറോട്ട, മലബാർ പൊറോട്ട തുടങ്ങി പൊറോട്ടയുടെ പല വകഭേദങ്ങളും ഇതിനൊപ്പം തയാറാക്കാൻ പരിശീലനം നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ പൊറോട്ടയടി പഠിക്കാനെത്തുന്നുണ്ട്. അതിനു പുറമേ തട്ടുദോശ, ഗ്രേവി, ചൈനീസ് വിഭവങ്ങൾ ഇവയുണ്ടാക്കാനും ഇവിടെ നിന്ന് പഠിക്കാം.

നമ്മൾ മുൻപ്പ പറഞ്ഞ ആ വീശിയടിക്കൽ ടാസ്ക് ഇല്ലേ… അതിന് നിങ്ങളെ പ്രാപ്തരാക്കുന്നത് ടവൽ ഉപയോ​ഗിച്ച് വീശിയടിക്കാൻ പഠിപ്പിച്ചുകൊണ്ടാണ്. പൊറോട്ട മാവ് വീശിയടിക്കുന്നതുപോലെ ടവൽ വീശിയടിക്കണം. അതു വൃത്തിയായി ചെയ്യാൻ പഠിച്ച ശേഷം ഓരോ ഘട്ടമായി മാവു കുഴയ്ക്കാനും പൊറോട്ടയടിക്കാനും പരത്താനും പഠിപ്പിക്കും. രാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂർ വീതമാണ് ക്ലാസ്. പരിശീലനത്തിനെത്തുന്നവർക്ക് താമസിക്കാനായി ഹോസ്റ്റൽ സൗകര്യവുമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമാണിത്.

എല്ലാവരും തൊഴിലാളികളായി മാത്രം ജീവിച്ചാൽ പോരാ, എല്ലാ തൊഴിലിനും അതിന്റെ മാന്യതയുണ്ട്. സ്വന്തമായി ഒരു ബിസിനസ് ആ​ഗ്രഹിക്കുന്നവർക്ക് ഒരു കെെത്താങ്ങാവുകയാണ് ലക്ഷ്യം. ഒരു ബേക്കറി തുടങ്ങാൻ 5 ലക്ഷം രൂപ കുറഞ്ഞത് വേണം, എന്നാൽ 50നായിരം രൂപ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു തട്ടുകട തുടങ്ങാമെന്നും കോട്ടിം​ഗ് സെന്ററിന്റെ സ്ഥാപകൻ കാസിം പറയുന്നു.

Share this Article

Leave a Comment