Newsperseconds.com

പീഡനത്തിന് ഇരയായി നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പിജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Untitled Design 2024 01 14t202331.755

പീഡനത്തിന് ഇരയായി നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പിജി മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയതിനെ തുടർന്നാണ് മനുവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഹൈക്കോടതി കീഴടങ്ങാന്‍ നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തന്‍കുരിശ് ഡിവൈഎസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ മുന്‍ജാമ്യം അനുവദിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിന് ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങളാണ് മനുവിനെതിരെ ചുമത്തിയത്.

 

Share this Article

Leave a Comment