Newsperseconds.com

എസ്എസ്എല്‍വി വിക്ഷേപിച്ചു; ഇഒഎസ് 08 വിജയകരമായി ഭ്രമണപഥത്തിലെത്തി

Untitled 1

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇഒഎസ് 08 വിക്ഷേപണത്തിലൂടെ ഇന്ത്യയുടെ ഭൗമനിരീക്ഷണത്തിന് പുതിയ കാല്‍വെപ്പാണിത്. സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എല്‍വി-ഡി3) മൂന്നാമത്തെ വികസന വിമാനം EOS-08 ഉപഗ്രഹത്തെ അതിന്റെ ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചു. ഈ നേട്ടം ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി വികസന പദ്ധതിയുടെ പൂര്‍ത്തീകരണത്തെ അടയാളപ്പെടുത്തുന്നു.

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ഉപഗ്രഹത്തെ വഹിക്കുന്നത് എസ്എസ്എല്‍വി-ഡി 3 റോക്കറ്റാണ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ദുരന്ത നിരീക്ഷണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉപഗ്രഹം പങ്കുവെക്കും. ദൗത്യ കാലാവധി ഒരു വര്‍ഷമാണ്. സ്‌പേസ് കിഡ്സ് ഇന്ത്യ നിര്‍മിച്ച എസ്ആര്‍ സിറോ ഡിമോസറ്റും ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു. എസ്എസ്എല്‍വി-ഡി3/ഇഒഎസ്-08 ദൗത്യത്തിലൂടെ ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനത്തെ പരീക്ഷിക്കുകയയും ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുകയുമാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ദൗത്യം വിജയിക്കുന്നതോടെ എസ്എസ്എല്‍വിയുടെ വികസനം പൂര്‍ത്തിയാകും.

Share this Article

Leave a Comment